---
title: "അധ്യാപക തസ്തിക നിലനിർത്താൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ തട്ടിപ്പ്; കണ്ണൂരിലെ 16 സ്കൂളുകൾക്കെതിരെ വിജിലൻസ് അന്വേഷണം"
english_title: "Kannur 16 Aided Schools Student Count Fraud Vigilance Case Teacher Post"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379822/kannur-16-aided-schools-student-count-fraud-vigilance-case-teacher-post"
published_at: "2026-08-24T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bd8594aa1b_1000251966.jpg"
keywords: ["Kannur", "Aided Schools", "Vigilance", "Student Fraud"]
---

# അധ്യാപക തസ്തിക നിലനിർത്താൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ തട്ടിപ്പ്; കണ്ണൂരിലെ 16 സ്കൂളുകൾക്കെതിരെ വിജിലൻസ് അന്വേഷണം

> **Lead Summary:** **കണ്ണൂർ**: തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകള്‍. കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചര്‍മാരും പ്രധാനാധ്യാപകരും കേസില്‍ പ്രതികളാകും.

## Article Content

**കണ്ണൂർ**: തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകള്‍. കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചര്‍മാരും പ്രധാനാധ്യാപകരും കേസില്‍ പ്രതികളാകും.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ ഉൾപ്പെടും. അഡ്മിഷന്‍ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖയുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയയില്‍ പഠിക്കുന്ന കുട്ടികളുടെ പേര് പോലും സ്കൂള്‍ രജിസ്റ്ററില്‍ തിരുകി കയറ്റി യൂണിഫോമിന്‍റേയും പാഠപുസ്തകങ്ങളുടേയും കാര്യത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും വിജിലന്‍സ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379822/kannur-16-aided-schools-student-count-fraud-vigilance-case-teacher-post)