---
title: "ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ"
english_title: "Kerala Welfare Pension Distribution From Tomorrow Govt Allocates 1105 Crore Rupees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379848/kerala-welfare-pension-distribution-tomorrow-1105-crore-allocated-udf-govt"
published_at: "2026-08-24T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c05b689381_1000230036.jpg"
keywords: ["Welfare Pension", "Kerala Government", "Social Security Pension"]
---

# ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. പെൻഷൻ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യു.ഡി.എഫ് സർക്കാർ നയത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.

## Article Content

**തിരുവനന്തപുരം: **ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. പെൻഷൻ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യു.ഡി.എഫ് സർക്കാർ നയത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.

51,59,472 ഗുണഭോക്താക്കളുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപ അനുവദിച്ചു. സർക്കാരിന്റെ ധനസഹായത്തോടെ ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്ന 16 ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി 130.32 കോടി രൂപയും ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു.പെൻഷൻ വിതരണം നാളെ മുതൽ ആരംഭിച്ച് ഓഗസ്റ്റ് 31-നകം പൂർത്തിയാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379848/kerala-welfare-pension-distribution-tomorrow-1105-crore-allocated-udf-govt)