---
title: "വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു, മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യം"
english_title: "Vijay TVK Government Big Announcements Free Gas Cylinders Free Bus Travel For Women Expanded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379856/vijay-tvk-govt-big-announcements-free-gas-cylinder-free-bus-travel-women-parandur-airport-cancelled"
published_at: "2026-08-24T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c0ba770b33_1000230106.jpg"
keywords: ["TVK Government", "Tamil Nadu", "Free Gas Cylinder", "Vetri Payanam"]
---

# വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു, മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യം

> **Lead Summary:** **ചെന്നൈ: **തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ടി.വി.കെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ വെട്രി പയണം വിപുലീകരിച്ചു.

## Article Content

**ചെന്നൈ: **തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ടി.വി.കെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ വെട്രി പയണം വിപുലീകരിച്ചു.

തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഇന്ന് സർക്കാർ പ്രഖ്യാപിച്ചത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിനാണ് മൂന്ന് സിലിണ്ടറുകൾ നൽകുക. പദ്ധതി അടുത്ത പൊങ്കൽ മുതൽ ആരംഭിക്കും.

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിക്കും.

പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി.ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടി.വി.കെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379856/vijay-tvk-govt-big-announcements-free-gas-cylinder-free-bus-travel-women-parandur-airport-cancelled)