---
title: "കണിച്ചാറിൽ 'ഓളത്തിലൊരോണം' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു"
english_title: "Kanichar EK Nayanar Library Onam Celebration Olathiloronam Held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379884/kanichar-ek-nayanar-library-onam-celebration-olathiloronam"
published_at: "2026-08-24T17:47:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c369570529_1000230159.jpg"
keywords: ["Kanichar", "EK Nayanar Library", "Onam Celebration", "Peravoor Block Panchayat"]
---

# കണിച്ചാറിൽ 'ഓളത്തിലൊരോണം' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** > **കണിച്ചാർ: **ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെയും വായനശാല വനിതാ വേദിയുടെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടി "ഓളത്തിലൊരോണം" സംഘടിപ്പിച്ചു.

## Article Content

> **കണിച്ചാർ: **ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെയും വായനശാല വനിതാ വേദിയുടെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടി "ഓളത്തിലൊരോണം" സംഘടിപ്പിച്ചു.

ഓണപ്പാട്ടുകൾ, തിരുവാതിര, പൂക്കളം, വിവിധ മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയ പരിപാടികളോടെയാണ് ആഘോഷം നടന്നത്.

കണിച്ചാറിലെ ഇടത്തൊട്ടിയിൽ രാമകൃഷ്ണന്റെ വീട്ടുമുറ്റത്ത് വെച്ച് വനിതാ വേദി പ്രസിഡന്റ് ഷൈലജ ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

വനിതാ വേദി സെക്രട്ടറി കെ.പി.ഗീത സ്വാഗതം പറഞ്ഞു. വായനശാലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ, സെക്രട്ടറി ബി.കെ.ശിവൻ, സനില അനിൽകുമാർ, രജനി പ്രശാന്ത്, ശാലിനി പി.എസ്, രജനി, ജയശ്രീ, അനുപ്രഭ എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ് എം.എൻ.ഷൈല നന്ദി രേഖപ്പെടുത്തി.

വായനശാലാ പ്രവർത്തകരായ പി.പി.ജനാർദ്ദനൻ, ചന്ദ്രബാബു വി, സുരേന്ദ്രൻ എം.ആർ, ഇ.ജി.രാമകൃഷ്ണൻ, അനിത സുരേഷ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379884/kanichar-ek-nayanar-library-onam-celebration-olathiloronam)