---
title: "പുലി ചത്ത സംഭവം: കർഷകരെ കള്ളക്കേസിൽ കുടുക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ മാലൂരിൽ കിസാൻസഭ പ്രതിഷേധ ധർണ"
english_title: "Kisan Sabha Protest in Maloor Over Leopard Death Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379898/kisan-sabha-protest-maloor-leopard-death-case-forest-department"
published_at: "2026-08-24T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c6701d1722_maloor.jpg"
keywords: ["Maloor Leopard Death", "Forest Department", "Maloor News"]
---

# പുലി ചത്ത സംഭവം: കർഷകരെ കള്ളക്കേസിൽ കുടുക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ മാലൂരിൽ കിസാൻസഭ പ്രതിഷേധ ധർണ

> **Lead Summary:** കണ്ണൂർ: മാലൂരിൽ പുലി ചത്ത സംഭവവുമായി ബന്ധപ്പെട്ട് കർഷകരെ കള്ളക്കേസിൽ കുടുക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ മാലൂർ സിറ്റിയിൽ ശക്തമായ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വന്യജീവി ശല്യം കാരണം ബുദ്ധിമുട്ടുന്ന പ്രദേശവാസികളായ കർഷകർക്കെതിരെ അനാവശ്യ നിയമനടപടികൾ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കിസാൻ സഭ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

## Article Content

കണ്ണൂർ: മാലൂരിൽ പുലി ചത്ത സംഭവവുമായി ബന്ധപ്പെട്ട് കർഷകരെ കള്ളക്കേസിൽ കുടുക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ മാലൂർ സിറ്റിയിൽ ശക്തമായ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വന്യജീവി ശല്യം കാരണം ബുദ്ധിമുട്ടുന്ന പ്രദേശവാസികളായ കർഷകർക്കെതിരെ അനാവശ്യ നിയമനടപടികൾ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കിസാൻ സഭ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മാലൂർ സിറ്റിയിൽ നടന്ന പ്രതിഷേധ ധർണ അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ആർ. രാജശേഖരൻ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ കാര്യത്തിൽ വനം വകുപ്പ് ഉചിതമായ നടപടിയെടുക്കാതെ കർഷകരെ വേട്ടയാടാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

ധർണയെ അഭിസംബോധന ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം സിജ രാജീവൻ, സി. വിജയൻ, സി.എച്ച്. വത്സൻ, സി. മോഹൻദാസ്, മുണ്ടാണി പുരുഷോത്തമൻ, സി. ദിനേശൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടികൾക്ക് നേതാക്കളായ രാജു തില്ലങ്കേരി, സി. ജയചന്ദ്രബോസ്, എം.ടി. പുരുഷു, വി. രാമദാസ്, കെ. സുരേശൻ, സി. സരള, പി. പ്രദീപൻ എന്നിവർ നേതൃത്വം നൽകി. വനം വകുപ്പിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ പ്രദേശത്തെ നിരവധി കർഷകരും സംഘടനാ പ്രവർത്തകരും ധർണയിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379898/kisan-sabha-protest-maloor-leopard-death-case-forest-department)