---
title: " മണത്തണയിൽ ഉത്സവപ്രതീതി പകർന്ന്  അത്തച്ചമയ ഘോഷയാത്രയും മെഗാ പൂക്കളവും  "
english_title: "Athachamayam Procession and Mega Pookkalam Organized in Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379904/manathana-heritage-forum-athachamayam-procession-mega-pookkalam"
published_at: "2026-08-24T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c88112f8d4_mpf__manathana.jpg"
keywords: ["Athachamayam", "manathana", "manathana pithruka forum"]
---

#  മണത്തണയിൽ ഉത്സവപ്രതീതി പകർന്ന്  അത്തച്ചമയ ഘോഷയാത്രയും മെഗാ പൂക്കളവും  

> **Lead Summary:** മണത്തണ: ഓണാഘോഷങ്ങളുടെ ഭാഗമായി മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തച്ചമയ ഘോഷയാത്രയും മെഗാ പൂക്കളവും നാടിന് ഉത്സവപ്രതീതി പകർന്നു. പ്രദേശത്തെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളെ ഏകോപിപ്പിച്ച് വിപുലമായ രീതിയിലാണ് പരിപാടികൾ അരങ്ങേറിയത്. ചപ്പാരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആറ് മീറ്റർ വ്യാസമുള്ള മെഗാ പൂക്കളം കാണികളിൽ വലിയ കൗതുകമുണർത്തി.

## Article Content

മണത്തണ: ഓണാഘോഷങ്ങളുടെ ഭാഗമായി മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തച്ചമയ ഘോഷയാത്രയും മെഗാ പൂക്കളവും നാടിന് ഉത്സവപ്രതീതി പകർന്നു. പ്രദേശത്തെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളെ ഏകോപിപ്പിച്ച് വിപുലമായ രീതിയിലാണ് പരിപാടികൾ അരങ്ങേറിയത്. ചപ്പാരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആറ് മീറ്റർ വ്യാസമുള്ള മെഗാ പൂക്കളം കാണികളിൽ വലിയ കൗതുകമുണർത്തി.

ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ നിർവ്വഹിച്ചു. പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിടിഡിസി വെൽഫെയർ ട്രസ്റ്റ് മുഖ്യ പങ്കാളിത്തം വഹിച്ച ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീബ ഗോപിനാഥ്, രാഖിമോൾ, പൈതൃക ഫോറം സെക്രട്ടറി ബിന്ദു സോമൻ എന്നിവർ ആശംസകൾ നേർന്നു.

വിവേകാനന്ദ ഗ്രാമസേവാ സമിതി പ്രസിഡന്റ് മുകുന്ദൻ മാസ്റ്റർ, സിടിഡിസി വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് റോജൻ മാത്യു, എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് സി. വിജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് പ്രസിഡന്റ് സി.എം. ജെ, സീനിയർ സിറ്റിസൺ ഫോറം മണത്തണ പ്രസിഡന്റ് കോലൻചിറ ഗംഗാധരൻ, പൈതൃക ഫോറം ട്രഷറർ അജയ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ചപ്പാരം ക്ഷേത്ര മൈതാനത്തുനിന്നും ആരംഭിച്ച അത്തച്ചമയ ഘോഷയാത്രയിൽ പരമ്പരാഗത വേഷങ്ങളണിഞ്ഞും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തി നീങ്ങിയ ഘോഷയാത്ര വീണ്ടും ക്ഷേത്ര മൈതാനത്ത് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379904/manathana-heritage-forum-athachamayam-procession-mega-pookkalam)