---
title: " വയോജന സംഗമവും, ഓണസദ്യയും നടത്തി."
english_title: " An elderly gathering and Onam meal were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379911/an-elderly-gathering-and-onam-meal-were-held"
published_at: "2026-08-25T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8cf2f416b3f_1000252457.jpg"
keywords: ["Stray Dogs", "Euthanasia", "LSGD", "Kerala", "Dog Guidelines"]
---

#  വയോജന സംഗമവും, ഓണസദ്യയും നടത്തി.

> **Lead Summary:** **ഏലപ്പീടിക** ::ഏലപ്പീടിക,അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം, അനുഗ്രഹ വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ഏഴാം വാർഡിലെവയോജന സംഗമവും , ഓണാഘോഷവും, ഓണസദ്യയും നടന്നു.

## Article Content

**ഏലപ്പീടിക** ::ഏലപ്പീടിക,അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം, അനുഗ്രഹ വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ഏഴാം വാർഡിലെവയോജന സംഗമവും , ഓണാഘോഷവും, ഓണസദ്യയും നടന്നു.

വായനശാലയിൽ നടന്ന വയോജന സംഗമം പ്രസിഡണ്ട് ജോബ്‌.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ഏലപ്പീടിക സെൻ്റ്.സെബാസ്റ്റ്യൻസ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് ഉൽഘാടനം ചെയ്തു. ഓണാഘോഷത്തിൻ്റെ ഭാഗമായി വയോജനങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

മൽസര വിജയികൾക്കുള്ള സമ്മാനവിതരണം പേരാവൂർ, കണിച്ചാർ നേതൃസമിതി കൺവീനർ ടി.കെ.ചെറിയാൻ നിർവ്വഹിച്ചു. പാടിച്ചിറ യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് മുഖ്യാതിഥിയായിരുന്നു.ആശാ വർക്കർ മിനി സജി, വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379911/an-elderly-gathering-and-onam-meal-were-held)