---
title: "കാണാതായി 18 ദിവസം; ശിവസൂര്യയ്ക്കായി കേരള പോലീസ് വാരണാസിയിൽ"
english_title: "Missing for 18 days; Kerala Police in Varanasi for Sivasurya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379948/missing-for-18-days-kerala-police-in-varanasi-for-sivasurya"
published_at: "2026-08-25T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d471517210_1000254284.jpg"
keywords: ["Chokkli", "Varanasi"]
---

# കാണാതായി 18 ദിവസം; ശിവസൂര്യയ്ക്കായി കേരള പോലീസ് വാരണാസിയിൽ

> **Lead Summary:** **ചൊ​ക്ലി:** ക​ത്തെ​ഴു​തി വെ​ച്ച് നാ​ടു​വി​ട്ട പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം താ​മ​സ​ക്കാ​ര​നും ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർഥി​യു​മാ​യ ശി​വ​സൂ​ര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. വിദ്യാർഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.

## Article Content

**ചൊ​ക്ലി:** ക​ത്തെ​ഴു​തി വെ​ച്ച് നാ​ടു​വി​ട്ട പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം താ​മ​സ​ക്കാ​ര​നും ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർഥി​യു​മാ​യ ശി​വ​സൂ​ര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. വിദ്യാർഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.

തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. നാട്ടുകാര്‍ സമൂഹ മാധ്യമങ്ങള്‍ മുഖേനെ ശിവസൂര്യയെ കണ്ടെത്താനുള്ള കാമ്പയിന്‍ നടക്കുന്നുണ്ട്.

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്‍റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു, ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും’ എ​ന്നാ​ണ് ക​ത്തി​ൽ എ​ഴു​തി​യി​രുന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379948/missing-for-18-days-kerala-police-in-varanasi-for-sivasurya)