---
title: "തിരുവോണവും മഴയിൽ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്"
english_title: "Kerala Rain Alert Today Orange Alert In 6 Districts Yellow Alert Thiruvonam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379956/kerala-rain-alert-today-orange-alert-6-districts-yellow-alert-thiruvonam"
published_at: "2026-08-25T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d52f28e608_1000230306.jpg"
keywords: ["Kerala Rain Alert", "Orange Alert", "Yellow Alert", "Weather Update"]
---

# തിരുവോണവും മഴയിൽ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

## Article Content

**തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവോണ ദിവസമായ നാളെയോടെ (ബുധനാഴ്ച) മഴ ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായാണ് ന്യൂനമർദം തുടരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379956/kerala-rain-alert-today-orange-alert-6-districts-yellow-alert-thiruvonam)