---
title: "കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന് കർഷകരുടെ പരാതി; കൃഷി ഓഫീസിൽ നിന്നും പണം വാങ്ങാമെന്ന് മന്ത്രി ടി.സിദ്ദിഖ്"
english_title: "Farmers Complaint No Payment Through Kathir App Minister T Siddique Responds"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379959/farmers-complaint-kathir-app-payment-minister-t-siddique-response"
published_at: "2026-08-25T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d573800765_1000230313.jpg"
keywords: ["Kathir App", "T Siddique", "Agriculture Department", "Farmers Complaint"]
---

# കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന് കർഷകരുടെ പരാതി; കൃഷി ഓഫീസിൽ നിന്നും പണം വാങ്ങാമെന്ന് മന്ത്രി ടി.സിദ്ദിഖ്

> **Lead Summary:** **തിരുവനന്തപുരം: **കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി.സിദ്ദിഖ്. കർഷകർക്ക് വേണ്ട പണത്തിൽ ഭൂരിഭാഗവും നൽകി കഴിഞ്ഞു. ബാക്കി നൽകാനുള്ളത് ഉത്രാട ദിനത്തിൽ തന്നെ കൊടുത്തുതീർക്കുമെന്ന് മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി.സിദ്ദിഖ്. കർഷകർക്ക് വേണ്ട പണത്തിൽ ഭൂരിഭാഗവും നൽകി കഴിഞ്ഞു. ബാക്കി നൽകാനുള്ളത് ഉത്രാട ദിനത്തിൽ തന്നെ കൊടുത്തുതീർക്കുമെന്ന് മന്ത്രി പറഞ്ഞു.

ബാങ്കുകൾ മുഖേന അയക്കുമ്പോഴുള്ള സാങ്കേതിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. വാർത്തയുടെ ഉറവിടം മനസ്സിലായി. അത് വകുപ്പിനുള്ളിൽ നിന്ന് തന്നെയാണ്. വകുപ്പിനെ ടോർപ്പിഡോ ചെയ്യുന്ന രീതി വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആപ്പിലൂടെ മാത്രമല്ല, മുൻപത്തെ പോലെ കൃഷി ഓഫീസിൽ നിന്നും പണം വാങ്ങാൻ ഇപ്പോഴും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായെന്നാണ് പരാതി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിലാണ്. കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണം ലഭിച്ചില്ലെന്നാണ് ആരോപണം.

കഴിഞ്ഞവർഷം വരെ കർഷകർക്ക് കൃഷി ഓഫീസ് വഴി നേരിട്ടാണ് പണം നൽകിയിരുന്നത്. ഇത്തവണ കതിർ ആപ്പ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി പണം വിതരണം ചെയ്യുന്നത്. ഉൽപ്പന്നങ്ങൾ നൽകി ദിവസങ്ങൾ ആയിട്ടും ഇതുവരെ പണം ലഭിച്ചില്ലെന്ന് കർഷകർ ആരോപിച്ചു.

ആപ്പ് വേണ്ട, പഴയരീതി മതിയെന്നും കർഷകർ ആവശ്യപ്പെട്ടു. നാളെ തിരുവോണം ആഘോഷിക്കാനിരിക്കെയാണ് കർഷകർക്ക് ഈ പ്രതിസന്ധി. കൃഷിവകുപ്പ് നടപ്പിലാക്കിയ കതിർ ആപ്പ് വഴി ഓൺലൈൻ വിപണി ആരംഭിച്ചെങ്കിലും വേണ്ടത്ര മുന്നൊരുക്കങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് പ്രതിസന്ധിയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379959/farmers-complaint-kathir-app-payment-minister-t-siddique-response)