---
title: "വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും"
english_title: "Motor Vehicle Department Strict Action Against Illegal Vehicle Modification Inspection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379962/motor-vehicle-department-strict-action-illegal-modification-kerala"
published_at: "2026-08-25T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d5ec35879c_1000230328.jpg"
keywords: ["Vehicle Modification", "Motor Vehicle Department", "Illegal Modification Fine"]
---

# വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

> **Lead Summary:** **തിരുവനന്തപുരം: **വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറേറ്റ് നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം: **വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറേറ്റ് നിർദേശം നൽകി.

വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം.

റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ പ്രത്യേകം കണ്ടെത്താനും നിർദേശമുണ്ട്.

കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടികൾ അറിയിക്കണമെന്നും എല്ലാ RTO മാരും സെപ്റ്റംബർ 3 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗതാഗത കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു.ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379962/motor-vehicle-department-strict-action-illegal-modification-kerala)