---
title: " ടി.പി ചന്ദ്രശേഖരൻ വധക്കേസ്; ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് പ്രതികൾ സുപ്രീം കോടതിയിൽ"
english_title: "TP Chandrasekharan Murder Case Accused Seek Urgent Bail Hearing Supreme Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379979/tp-chandrasekharan-murder-case-bail-plea-supreme-court-hearing"
published_at: "2026-08-25T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d7c017dcd9_1000230368.jpg"
keywords: ["TP Chandrasekharan Murder", "Bail Plea", "KK Rema", "Jyothi Babu"]
---

#  ടി.പി ചന്ദ്രശേഖരൻ വധക്കേസ്; ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് പ്രതികൾ സുപ്രീം കോടതിയിൽ

> **Lead Summary:** **കൊച്ചി: **ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് പ്രതികൾ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കെ.കെ രമയുടെ അഭിഭാഷകൻ സമയം തേടി. ഹർജികൾ മൂന്നാഴ്ച കഴിഞ്ഞ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാരും ജാമ്യാപേക്ഷയ്ക്ക് മറുപടി നൽകും.

## Article Content

**കൊച്ചി: **ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് പ്രതികൾ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കെ.കെ രമയുടെ അഭിഭാഷകൻ സമയം തേടി. ഹർജികൾ മൂന്നാഴ്ച കഴിഞ്ഞ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാരും ജാമ്യാപേക്ഷയ്ക്ക് മറുപടി നൽകും.

മുൻ സർക്കാരിന് മുന്നിൽ ജാമ്യാപേക്ഷ വന്നിരുന്നെങ്കിലും എതിർക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. സിപിഐഎം നേതാവ് ജ്യോതി ബാബുവിന്റെ ജാമ്യം പരിഗണിക്കവെ ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് മുൻ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനിടെ പ്രതികൾക്ക് പലതവണ പരോൾ അനുവദിക്കപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. ഇത് പല തവണ മുൻ പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. ടി.പി കേസ് പ്രതികൾക്ക് എന്താണ് പ്രത്യേകത എന്ന് ഹൈക്കോടതി അടക്കം ചോദിക്കുന്ന സാഹചര്യമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379979/tp-chandrasekharan-murder-case-bail-plea-supreme-court-hearing)