---
title: "പ്രവാചക സ്നേഹത്തിന്റെ വിളംബരമായി അടക്കാത്തോട്ടിൽ നബിദിനാഘോഷം"
english_title: "Adakkathode Nabi Dinam Celebration Kelakam Prophet Birthday Rally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380012/adakkathode-nabi-dinam-celebration-kelakam-prophet-birthday-rally"
published_at: "2026-08-26T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e5b9e6ceb9_1000255638.jpg"
keywords: ["Adakkathode", "Nabi Dinam", "Kelakam", "Muhiyudheen Juma Masjid"]
---

# പ്രവാചക സ്നേഹത്തിന്റെ വിളംബരമായി അടക്കാത്തോട്ടിൽ നബിദിനാഘോഷം

> **Lead Summary:** **കേളകം**: പ്രവാചക സ്നേഹത്തിന്റെ വിളംബരമായി തക്ബീർ ധ്വനികളും ദഫ് മുട്ടിന്റെ പദതാളവും വിശ്വാസികളുടെ പങ്കാളിത്തവും കൊണ്ട് അടക്കാത്തോട്ടിൽ നബിദിനാഘോഷം ശ്രദ്ധേയമായി.

## Article Content

**കേളകം**: പ്രവാചക സ്നേഹത്തിന്റെ വിളംബരമായി തക്ബീർ ധ്വനികളും ദഫ് മുട്ടിന്റെ പദതാളവും വിശ്വാസികളുടെ പങ്കാളിത്തവും കൊണ്ട് അടക്കാത്തോട്ടിൽ നബിദിനാഘോഷം ശ്രദ്ധേയമായി.

അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെയും നബിദിന സ്വാഗത സംഘത്തിൻ്റെയും രിഫായിയ്യ ജുമുഅ മസ്ജിദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികളോടെ നബിദിനാഘോഷം സംഘടിപ്പിച്ചത്.

കനത്ത മഴയിലും തോരാത്ത ആവേശമായി വാഹനങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയിൽ നാട്ടുകാരും മദ്രസ വിദ്യാർത്ഥികളും സ്വാഗതസംഘം പ്രവർത്തകരും പള്ളി കമ്മിറ്റി ഭാരവാഹികളും അണിനിരന്നു. ദഫ് മുട്ടിന്റെയും പ്രവാചക സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര.

ഘോഷയാത്രയോടനുബന്ധിച്ച് മധുരപലഹാര വിതരണവും പായസദാനവും നടന്നു. പ്രവാചക പ്രകീർത്തനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. നബിദിന റാലിക്ക് ശേഷം മൗലിദ് പാരായണം, അന്നദാനം എന്നിവയും നടന്നു. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സർട്ടിഫിക്കറ്റ്, സമ്മാന വിതരണവും സംഘടിപ്പിച്ചു. ഹഫലെ മദീന ദഫ് സംഘത്തിന്റെ ദഫ് മേളയും അരങ്ങേറി.

മുഹമ്മദ് ഫാറൂഖ് ഫൈസി, അബ്ദുൽ ഹമീദ് അഹ്സനി, അബ്ദുൽ റഹ്മാൻ ഫൈസി, പി.എ.അംജദ് അലി, പി.ബി.ഇബ്റാഹീം, കെ.യു.ജമാൽ, പി.എ.ബഷീർ, വി.പി.ഷമീർ കൊച്ചുപറമ്പിൽ, ജാഫർ അബ്ദുൽ റഹ്മാൻ, കെ.ജെ.ഷമീർ, വി.എം.ഇസ്മായീൽ, എൻ.എ.താജുദ്ദീൻ, കെ.എസ്.ഫാരിസ്, കെ.ബി.നിഹാൽ, സി.എസ്.സലീം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380012/adakkathode-nabi-dinam-celebration-kelakam-prophet-birthday-rally)