---
title: "ഓണത്തിനിടെ കനത്ത മഴയും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പുകൾ അറിയാം"
english_title: "Kerala Rain Alert Today Seven Districts Yellow Alert Onam Day Weather Update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380042/kerala-rain-alert-today-seven-districts-yellow-alert-onam-weather"
published_at: "2026-08-26T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ead9b91683_1000230548.jpg"
keywords: ["Kerala Rain Alert", "Yellow Alert", "Onam Rain", "Weather Update"]
---

# ഓണത്തിനിടെ കനത്ത മഴയും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പുകൾ അറിയാം

> **Lead Summary:** **തിരുവനന്തപുരം: **തിരുവോണദിനത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. പുതിയ മഴ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കി.

## Article Content

**തിരുവനന്തപുരം: **തിരുവോണദിനത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. പുതിയ മഴ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കി.

ഇത് പ്രകാരം സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്.

വൈകീട്ടോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (27/08/2026) രാവിലെ 8.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380042/kerala-rain-alert-today-seven-districts-yellow-alert-onam-weather)