---
title: "പത്തനംതിട്ടയിൽ ഓണാഘോഷത്തിനിടെ യുവാവിന് വെട്ടേറ്റു; തിരുവനന്തപുരത്ത് മുത്താനത്ത് യുവാവ് കുത്തേറ്റ് മരിച്ചു"
english_title: "Pathanamthitta Onam Celebration Youth Hacked Konni Attack Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380096/pathanamthitta-onam-celebration-youth-hacked-konni-attack-thiruvananthapuram"
published_at: "2026-08-27T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8facce147f5_images_(11).jpeg"
keywords: ["Pathanamthitta", "Konni", "Onam Celebration", "Crime"]
---

# പത്തനംതിട്ടയിൽ ഓണാഘോഷത്തിനിടെ യുവാവിന് വെട്ടേറ്റു; തിരുവനന്തപുരത്ത് മുത്താനത്ത് യുവാവ് കുത്തേറ്റ് മരിച്ചു

> **Lead Summary:** **പത്തനംതിട്ട**: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കോന്നി അട്ടച്ചാക്കൽ സ്വദേശി ദീപുവിനാണ് വെട്ടേറ്റത്. വെട്ടൂർ സ്വദേശി സിദ്ധുവാണ് വെട്ടിയത്.

## Article Content

**പത്തനംതിട്ട**: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കോന്നി അട്ടച്ചാക്കൽ സ്വദേശി ദീപുവിനാണ് വെട്ടേറ്റത്. വെട്ടൂർ സ്വദേശി സിദ്ധുവാണ് വെട്ടിയത്.

കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ചെറിയൊരു വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ദീപുവിന്റെ വലതു കൈക്കും നെഞ്ചിനോട് ചേർന്നുമാണ് വെട്ടേറ്റത്. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ചെങ്ങന്നൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ, തിരുവനന്തപുരം മുത്താനത്ത് മദ്യപ സംഘത്തെ ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു. 32 കാരൻ പ്രജിയാണ് കൊല്ലപ്പെട്ടത്. ഒരാൾ പിടിയിലായി. കൊലയാളി സംഘത്തിലെ 5 പേർക്കായി അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380096/pathanamthitta-onam-celebration-youth-hacked-konni-attack-thiruvananthapuram)