---
title: "ഓടംതോട് വിജയജ്യോതി കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Odamthode Vijayajyothi Koottayma Onam Celebration 2026 Sunny Joseph Inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380097/odamthode-vijayajyothi-koottayma-onam-celebration-2026-sunny-joseph-inauguration"
published_at: "2026-08-27T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8faeb044cd3_1000256962.jpg"
keywords: ["Odamthode", "Vijayajyothi", "Onam Celebration", "Sunny Joseph"]
---

# ഓടംതോട് വിജയജ്യോതി കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഓടംതോട്**: ഓടംതോട് വിജയജ്യോതി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ‘ഓണാഘോഷം 2026’ സംഘടിപ്പിച്ചു. വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ഓടംതോട്**: ഓടംതോട് വിജയജ്യോതി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ‘ഓണാഘോഷം 2026’ സംഘടിപ്പിച്ചു. വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വിജയജ്യോതി പ്രസിഡന്റ് ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സിബിച്ചൻ പടനിലം സ്വാഗതം ആശംസിച്ചു. അലീഷ സിബി പടനിലത്തിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി റെവ. ഫാ. മാത്യു പ്രവർത്തുംമലയിൽ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ തോമസ് പയ്യപ്പള്ളിൽ, തോമസ് വി.വി., ജാക്സിൻ ടി.ജോസ്, ജോസ് എടനാട്ടുതാഴെ, ബെന്നി ആറുവാക്കൽ, ശ്രീമതി ആൻസി ജോൺ പാറക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. വിജയജ്യോതി സെക്രട്ടറി അനീഷ് പന്തപ്ലാക്കൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380097/odamthode-vijayajyothi-koottayma-onam-celebration-2026-sunny-joseph-inauguration)