---
title: "ശബരിമല ഓണസദ്യ: സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോർഡ്"
english_title: "Sabarimala Onasadya Devaswom Board Stops Fund Collection Direct Mess Arrangement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380119/sabarimala-onasadya-devaswom-board-stops-fund-collection-mess-arrangement"
published_at: "2026-08-27T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ff43da63db_1000230728.jpg"
keywords: ["Sabarimala Onasadya", "Sabarimala", "Onam Sadya", "Devaswom Vigilance"]
---

# ശബരിമല ഓണസദ്യ: സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോർഡ്

> **Lead Summary:** **പത്തനംതിട്ട: **ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് നേരിട്ട് മെസ്സ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി.

## Article Content

**പത്തനംതിട്ട: **ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് നേരിട്ട് മെസ്സ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി.

അതേസമയം അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു ദേവസ്വം ബോർഡ് ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

ജീവനക്കാർ പണപ്പിരിവ് നടത്തി ഇക്കുറി സദ്യ നടത്തേണ്ടെന്നും ദേവസ്വം ബോർഡ് നേരിട്ട് സദ്യ നൽകാനും തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെ ഓണസദ്യയ്ക്ക് ആചാരവുമായി ബന്ധമില്ല. മുൻവർഷങ്ങളിൽ സദ്യയുടെ പേരിൽ വ്യാപക പണപ്പിരിവ് ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഉത്രാടം തിരുവോണം ദിവസങ്ങളിൽ ജീവനക്കാരുടെ വകയായും, അവിട്ടം ദിവസം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ആയിരുന്നു മുൻവർഷങ്ങളിൽ സദ്യ. എന്നാൽ കൃത്യമായ മുൻകൂർ നിർദേശങ്ങളോ അധിക ഫണ്ടോ നൽകാതെയാണ് സദ്യ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി മെസ് നടത്തിപ്പുകാർ രംഗത്തെത്തിയിരുന്നു. മൂന്നു നേരത്തെ ഭക്ഷണത്തിന് നൽകുന്ന പരിമിതമായ തുകയ്ക്കുള്ളിൽ വാഴയിലയിൽ സദ്യ നൽകുന്നത് പ്രായോഗികമല്ലെന്ന് അവർ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380119/sabarimala-onasadya-devaswom-board-stops-fund-collection-mess-arrangement)