---
title: "അടക്കാത്തോട് റിഫാഈയ്യ ജുമാമസ്ജിദിൽ ഈദ് മിലാദ് ഫെസ്റ്റ് 28 മുതൽ"
english_title: "Adakkathode Rifaiyya Juma Masjid Eid Milad Fest From August 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380123/adakkathode-rifaiyya-juma-masjid-eid-milad-fest-august-28"
published_at: "2026-08-27T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a900bcf86762_1000230767.jpg"
keywords: ["Rifaiyya Juma Masjid", "Eid Milad Fest", "Nabidinam", "Kannur News"]
---

# അടക്കാത്തോട് റിഫാഈയ്യ ജുമാമസ്ജിദിൽ ഈദ് മിലാദ് ഫെസ്റ്റ് 28 മുതൽ

> **Lead Summary:** **അടക്കാത്തോട്: **റിഫാഈ ജുമാമസ്ജിദ് അടക്കാത്തോടിന്റെ ആഭിമുഖ്യത്തിൽ ഈദ് മിലാദ് ഫെസ്റ്റ് 2026 ആഗസ്റ്റ് 28, 29, 30 തീയതികളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

**അടക്കാത്തോട്: **റിഫാഈ ജുമാമസ്ജിദ് അടക്കാത്തോടിന്റെ ആഭിമുഖ്യത്തിൽ ഈദ് മിലാദ് ഫെസ്റ്റ് 2026 ആഗസ്റ്റ് 28, 29, 30 തീയതികളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് പരിപാടികൾക്ക് തുടക്കമാകും. പൊതുസമ്മേളനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ നടക്കും. രാത്രി 8.30ന് കലാ-സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി 7.30ന് മദ്ഹുറസൂൽ പ്രഭാഷണം നടക്കും. ഉസ്താദ് സിദ്ദീഖ് സഖാഫി അരിയൂർ പ്രഭാഷണം നടത്തും. ഞായറാഴ്ച വൈകിട്ട് നാലിന് നബിദിന ഘോഷയാത്ര നടക്കും. വൈകുന്നേരം ഏഴിന് കലാപരിപാടികളും സംഘടിപ്പിക്കും. തുടർന്ന് ദഫ് സംഘത്തിന്റെ കലാപരിപാടിയും ഉണ്ടായിരിക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380123/adakkathode-rifaiyya-juma-masjid-eid-milad-fest-august-28)