---
title: "കയറ്റത്തിനൊടുവിൽ ഇറക്കം; സ്വർണവില ഇന്നും കുറഞ്ഞു"
english_title: "Kerala Gold Price Today Drops Rs 2320 Per Pavan August 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380215/kerala-gold-price-today-drops-august-28-2026"
published_at: "2026-08-28T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a914504ae66a_1000231002.jpg"
keywords: ["Gold Price", "Pavan Price", "Gold Price Drop"]
---

# കയറ്റത്തിനൊടുവിൽ ഇറക്കം; സ്വർണവില ഇന്നും കുറഞ്ഞു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. വൻ കയറ്റത്തിനൊടുവിലാണ് പൊന്നുംവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 2320 രൂപയാണ്. ഇതോടെ ഗ്രാമിന് 14650 രൂപയായി. ഒരു പവൻ സ്വർണത്തിന് 117200 രൂപയും ഇന്ന് നൽകേണ്ടി വരും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. വൻ കയറ്റത്തിനൊടുവിലാണ് പൊന്നുംവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 2320 രൂപയാണ്. ഇതോടെ ഗ്രാമിന് 14650 രൂപയായി. ഒരു പവൻ സ്വർണത്തിന് 117200 രൂപയും ഇന്ന് നൽകേണ്ടി വരും.

അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4606 ഡോളറിൽ തുടരുകയാണ്. ഇറാൻ-അമേരിക്ക സംഘർഷത്തിലെ അയവും യുഎസ് പണപ്പെരുപ്പവും യുഎസ്-കാനഡ ബന്ധത്തിലെ വിള്ളലും അമേരിക്കൻ പലിശ നിരക്കുകളും ഉൾപ്പെടെ സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. തിരുവോണം കഴിഞ്ഞയുടനാണ് സ്വർണവിലയിൽ ഈ വിധത്തിലൊരു ഇടിവുണ്ടായിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും കൂടണമെന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380215/kerala-gold-price-today-drops-august-28-2026)