---
title: "കൊട്ടിയൂർ മലയോര മേഖലയിൽ മദ്യവിൽപന വ്യാപകം; സമാന്തര ബാറുകൾ സജീവമെന്ന് പരാതി"
english_title: "Illegal Liquor Sale Parallel Bars Active In Kottiyoor Hilly Region Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380291/illegal-liquor-sale-parallel-bars-active-in-kottiyoor-hilly-region-complaint"
published_at: "2026-08-29T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a925a5a24b34_1000260524.jpg"
keywords: []
---

# കൊട്ടിയൂർ മലയോര മേഖലയിൽ മദ്യവിൽപന വ്യാപകം; സമാന്തര ബാറുകൾ സജീവമെന്ന് പരാതി

> **Lead Summary:** **കൊട്ടിയൂർ**: മലയോര മേഖലയിൽ ബിവറേജസ് മദ്യത്തിന്റെ വിൽപന വ്യാപകമാകുന്നതായി പരാതി. മലയോര ടൗണുകൾ കേന്ദ്രീകരിച്ച് മദ്യം വാങ്ങി വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതായും, ചിലയിടങ്ങളിൽ ഇത് സമാന്തര ബാറുകളുടെ രീതിയിലേക്ക് മാറിയതായും ആരോപണമുണ്ട്.

## Article Content

**കൊട്ടിയൂർ**: മലയോര മേഖലയിൽ ബിവറേജസ് മദ്യത്തിന്റെ വിൽപന വ്യാപകമാകുന്നതായി പരാതി. മലയോര ടൗണുകൾ കേന്ദ്രീകരിച്ച് മദ്യം വാങ്ങി വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതായും, ചിലയിടങ്ങളിൽ ഇത് സമാന്തര ബാറുകളുടെ രീതിയിലേക്ക് മാറിയതായും ആരോപണമുണ്ട്.

ഇതിനിടെ മേഖലയിൽ വ്യാജവാറ്റും വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കൊട്ടിയൂർ, ആറളം ഫാം, കോളയാട് പഞ്ചായത്തുകളിലെ വനമേഖലകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടക്കുന്നതായി നാട്ടുകാർക്കിടയിൽ പരാതിയുണ്ട്.

വനമേഖലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങൾ ഇത്തരം സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നതായാണ് ആരോപണം. മദ്യവിൽപനയും വ്യാജവാറ്റും വർധിക്കുന്നത് പ്രദേശത്തെ സാമൂഹിക അന്തരീക്ഷത്തെയും യുവാക്കളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അനധികൃത മദ്യവിൽപനയും വ്യാജവാറ്റും തടയാൻ എക്സൈസ്-പോലീസ് വകുപ്പുകൾ ശക്തമായ പരിശോധനയും നിരീക്ഷണവും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനമേഖലകളിലും മലയോര ടൗണുകളിലും പ്രത്യേക പരിശോധനകൾ നടത്തണമെന്നും ആവശ്യമുയരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380291/illegal-liquor-sale-parallel-bars-active-in-kottiyoor-hilly-region-complaint)