---
title: "പേരാവൂർ എക്സൈസ് 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു"
english_title: "Peravoor Excise Seizes 10 Litre Illicit Arrack Abkari Case Registered Operation Thunder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380397/peravoor-excise-seizes-10-litre-illicit-arrack-abkari-case-registered-operation-thunder"
published_at: "2026-08-30T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93acc0104a8_1000262100.jpg"
keywords: ["Excise", "Peravoor"]
---

# പേരാവൂർ എക്സൈസ് 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

> **Lead Summary:** **പേരാവൂർ**: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പേരാവൂർ എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ പത്മരാജനും പാർട്ടിയും കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി അബ്കാരി കേസെടുത്തു.

## Article Content

**പേരാവൂർ**: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പേരാവൂർ എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ പത്മരാജനും പാർട്ടിയും കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി അബ്കാരി കേസെടുത്തു.

മുൻ അബ്കാരി കേസിലെ പ്രതികൂടിയായ ഇരിട്ടി താലൂക്കിൽ കൊട്ടിയൂർ അംശം ദേശത്ത് ആലുങ്കൽ വീട്ടിൽ ജോസഫ് മകൻ ബിജു വയസ് 53 ആണ് പ്രതി. ഓണത്തോട് അനുബന്ധിച്ച് കൊട്ടിയൂർ ചുങ്കക്കുന്ന്, പൊട്ടൻതോട് തുടങ്ങിയ മലയോര മേഖലകളിൽ ചാരായ വാറ്റും വിൽപ്പനയും നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പൊട്ടൻതോട് കരിമ്പുംകണ്ടം ഭാഗത്ത് എത്തിയപ്പോൾ പ്രതി പ്ലാസ്റ്റിക് ചാക്കിൽ 10 ലിറ്റർ കൊള്ളുന്ന കന്നാസിൽ ചാരായം കടത്തി കൊണ്ടുവരികയും എക്സൈസ് പാർട്ടിയെ കണ്ട് ചാരായം ചാക്ക് സഹിതം നിലത്തിട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു. പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഓടിപ്പോയ പ്രതിയുടെ പേരിൽ Abkari U/S 8(1) & (2) പ്രകാരം CR No. 83/26 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ കെ കെ ബിജു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മജീദ് കെ, സിവിൽ എക്സൈസ് ഓഫീസർ ബാലകൃഷ്ണൻ എംകെ, വനിത സിവിൽ എക്സൈസ് ഓഫീസർ ശരണ്യ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ ഷാ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380397/peravoor-excise-seizes-10-litre-illicit-arrack-abkari-case-registered-operation-thunder)