---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ച് കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം"
english_title: "Kannur Coffee House Staff Dies After Hit By Vehicle Caltex Old Bus Stand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380419/kannur-coffee-house-staff-dies-vehicle-hit-caltex"
published_at: "2026-08-30T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93f2a48b811_1000231374.jpg"
keywords: ["Coffee House Staff Death", "Chengalai Peringom", "Road Accident Kannur"]
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ച് കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ നഗരത്തിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരനായ യുവാവ് വാഹനമിടിച്ച് മരിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ നഗരത്തിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരനായ യുവാവ് വാഹനമിടിച്ച് മരിച്ചു.

ചെങ്ങളായി പെരിങ്കോത്തെ ഐ.എം. ശ്രീരാജ് (42) ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാത്രി 11.30ന് ജോലി കഴിഞ്ഞ് താമസിക്കുന്ന മുറിയിലേക്ക് കാൽനടയായി പോകുമ്പോൾ പഴയ ബസ് സ്റ്റാൻഡിൽ നിന്നും കാൽടെക്സിലേക്ക് വരികയായിരുന്ന നിയന്ത്രണം വിട്ട ഫോർ രജിസ്ട്രേഷൻ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ കാൽടെക്സിലെ കോഫി ഹൗസ് ജീവനക്കാരനാണ് ശ്രീരാജ്.

പരേതരായ ജനാർദ്ദനൻ - ശകുന്തള ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കവിത (തളിപ്പറമ്പ് സഹകരണ ആശുപത്രി), ശ്രീകുമാർ (ഇരിട്ടി), പരേതരായ പ്രമീള, സന്തോഷ്.

പൊതുദർശനം പെരിങ്കോം യുവജന ഗ്രന്ഥാലയത്തിൽ ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ, തുടർന്ന് വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് പെരിങ്കോം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380419/kannur-coffee-house-staff-dies-vehicle-hit-caltex)