---
title: "ആറളം ചിത്രശലഭ സങ്കേതത്തിനോട് ചേർന്ന് ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ ആനയുടെ ജഡം കണ്ടെത്തി"
english_title: "Elephant Carcass Found Cheenkannipuzha Aralam Butterfly Sanctuary Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380441/elephant-carcass-cheenkannipuzha-aralam-sanctuary-kannur"
published_at: "2026-08-30T17:24:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a941ac808b4f_1000231425.jpg"
keywords: ["Aralam Sanctuary", "Elephant Death", "Cheenkannipuzha", "Wild Elephant"]
---

# ആറളം ചിത്രശലഭ സങ്കേതത്തിനോട് ചേർന്ന് ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ ആനയുടെ ജഡം കണ്ടെത്തി

> **Lead Summary:** **വളയംചാൽ: **ആറളം ശലഭ സങ്കേതത്തിൽ പൂക്കുണ്ട് വനാതിർത്തിയോട് ചേർന്നൊഴുകുന്ന ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ കാട്ടാന ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

## Article Content

**വളയംചാൽ: **ആറളം ശലഭ സങ്കേതത്തിൽ പൂക്കുണ്ട് വനാതിർത്തിയോട് ചേർന്നൊഴുകുന്ന ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ കാട്ടാന ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

ഏകദേശം പതിനഞ്ച് വയസ്സ് പ്രായമുള്ള പെൺ വർഗ്ഗത്തിൽപ്പെട്ട ആനയാണ്.ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ ശ്യം എസ്, ഡോ. അരുൺ സി, വെറ്റിനറി പോളി ക്ലിനിക്, കുട്ടിമാവിൻകീഴിൽ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിച്ചു.

പരിശോധനയിൽ പ്രാഥമിക മരണകാരണം രോഗബാധയാകാമെന്ന് ഡോക്ടർ അറിയിച്ചു. ലാബ് പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380441/elephant-carcass-cheenkannipuzha-aralam-sanctuary-kannur)