---
title: "വന്ദേമാതരം പൂർണമായി ആലപിച്ചത് മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് എം വി ഗോവിന്ദൻ"
english_title: "Vande Mataram Full Rendition Row MV Govindan Alleges CM Deal With RSS Onam Event"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380517/vande-mataram-full-rendition-row-mv-govindan-alleges-cm-deal-with-rss-onam-event"
published_at: "2026-08-31T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95114a10b49_1000263831.jpg"
keywords: ["Mvgovindhan", "Vandhematharam"]
---

# വന്ദേമാതരം പൂർണമായി ആലപിച്ചത് മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് എം വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം**: സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂർണമായി ആലപിച്ചതിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം.

## Article Content

**തിരുവനന്തപുരം**: സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂർണമായി ആലപിച്ചതിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം.

മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. വന്ദേമാതരം വിവാദത്തിൽ മൗനം തുടരുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ പ്രോട്ടോക്കോൾ പാലിക്കണമെന്നാണ് സർക്കാരിന്റെ വിശദീകരണം.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടക്കം ഗവർണറെ ഉപയോഗിച്ച് സംഘപരിവാർ കാവിവൽക്കരണം നടത്തുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് പുതിയ വിവാദം ഉയർന്നത്.

ഉപരാഷ്ട്രപതിയുടെ ചടങ്ങിൽ നിലപാടിന്റെ പ്രശ്നമല്ലെന്നും പ്രോട്ടോക്കോൾ ഉണ്ടെന്നും മന്ത്രി പി സി വിഷ്ണുനാഥ് വിശദീകരിച്ചു. എന്നാൽ ദേശീയ ഗീതം പൂർണമായി ആലപിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കിയത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380517/vande-mataram-full-rendition-row-mv-govindan-alleges-cm-deal-with-rss-onam-event)