---
title: "മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി"
english_title: "Lionel Messi Fraud Kerala Sports Department Report Home Department CM VD Satheesan SIT Probe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380584/messi-fraud-kerala-sports-dept-report-home-dept-cm-vd-satheesan-sit"
published_at: "2026-08-31T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a956c1244c47_1000231609.jpg"
keywords: ["Lionel Messi Kerala Fraud", "VD Satheesan", "Reporter Broadcasting Company", "SIT Probe"]
---

# മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ ഫയൽ നിലവിൽ ആഭ്യന്തര വകുപ്പിന്റെ കോർട്ടിൽ. കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ ഫയൽ നിലവിൽ ആഭ്യന്തര വകുപ്പിന്റെ കോർട്ടിൽ. കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്.

സമഗ്ര അന്വേഷണത്തിനാണ് അദ്ദേഹം ശിപാർശ ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണം അയയ്ക്കൽ, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നെന്ന് സൂചിപ്പിക്കുന്നതാണ് കായിക വകുപ്പ് റിപ്പോർട്ട്. ഇത്ര ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് അടിയന്തര അന്വേഷണങ്ങളും നടപടികളും ഉണ്ടാകുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് വിശദമായി പഠിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ശിപാർശ ചെയ്തിരിക്കുന്നത്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കരാറിലേക്ക് എങ്ങനെയെത്തിയെന്നും മുൻ സർക്കാരിന്റെ പങ്കെന്തെന്നും സ്പോൺസറെ എങ്ങനെ കണ്ടെത്തിയെന്നും വിദേശത്തേക്ക് എത്ര രൂപ അയച്ചു എന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നാണ് വിവരം.

മെസിയുടെ പേരിലുള്ള തട്ടിപ്പിനെ അതീവ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയും സർക്കാരും കാണുന്നത്. എസ്.ഐ.ടി ഇന്ന് തന്നെ രൂപീകരിച്ച് ഉത്തരവിറങ്ങിയേക്കുമെന്നും വിവരമുണ്ട്. മുമ്പ് ഈ വിഷയത്തിലെ തുടർ നടപടികളെക്കുറിച്ച് ചോദിച്ചപ്പോൾ വിശദമായി പഠിച്ചിട്ട് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380584/messi-fraud-kerala-sports-dept-report-home-dept-cm-vd-satheesan-sit)