---
title: "വയോസേവന അവാർഡ്; അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for the Senior Citizens Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380609/applications-invited-for-the-senior-citizens-award"
published_at: "2026-09-01T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9614873bd04_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Applynow", "Kannur"]
---

# വയോസേവന അവാർഡ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/സർക്കാരിതര വിഭാഗങ്ങൾക്കും വിവിധ കലാ, കായിക, സാംസ്ക്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും

## Article Content

**കണ്ണൂർ** : വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/സർക്കാരിതര വിഭാഗങ്ങൾക്കും വിവിധ കലാ, കായിക, സാംസ്ക്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും

സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന വയോസേവന അവാർഡിന് നോമിനേഷനുകൾ ക്ഷണിച്ചു. വയോക്ഷേമ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്‌ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ/സ്ഥാപനങ്ങൾ, ആജീവനാന്ത ബഹുമതി (വയോജന മേഖല) എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്.

അവാർഡിനായി വ്യക്തികൾ/സ്ഥാപനങ്ങൾ നേരിട്ട് അപേക്ഷ ലഭ്യമാക്കാൻ പാടില്ല. അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ/സ്ഥാപനങ്ങളെ നാമനിർദ്ദേശം ചെയ്യാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മികവ് തെളിയിക്കുന്നതിനുള്ള റിപ്പോർട്ട്, ഫോട്ടോ, ഡോക്യുമെൻ്റേഷൻ എന്നിവ സഹിതം സെപ്തംബർ അഞ്ചിനകം സിവിൽ സ്റ്റേഷനിൽ എഫ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sjd.kerala.gov.in. ഫോൺ 0497 2997811, 8281999015.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380609/applications-invited-for-the-senior-citizens-award)