---
title: "എൽഐസി ഓഫ് ഇന്ത്യയുടെ 71-ാം രൂപീകരണ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു"
english_title: "LIC India 71st Formation Day Celebration Chirakkara Branch 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380710/lic-india-71st-formation-day-chirakkara-branch-celebration"
published_at: "2026-09-01T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96a1188d68d_1000231745.jpg"
keywords: ["LIC India", "71st Formation Day", "Karayi Chandrasekharan"]
---

# എൽഐസി ഓഫ് ഇന്ത്യയുടെ 71-ാം രൂപീകരണ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

> **Lead Summary:** **ചിറക്കര: **എൽഐസി ഓഫ് ഇന്ത്യയുടെ 71-ാം രൂപീകരണ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചിറക്കര എൽഐസി ബ്രാഞ്ച്-2ലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

## Article Content

**ചിറക്കര: **എൽഐസി ഓഫ് ഇന്ത്യയുടെ 71-ാം രൂപീകരണ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചിറക്കര എൽഐസി ബ്രാഞ്ച്-2ലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

തലശ്ശേരി മുൻസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ ബ്രാഞ്ച് മാനേജർ എസ്. പുഷ്പരാജൻ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ എഡിഎം കെ.പി. രാജീവ്, പി. അശോകൻ, കെ. സിരാകേഷ് കുമാർ, ഇ.വി. ഷനിൽ, പി.വി. പ്രദീപ്കുമാർ, ഇ.കെ. ഷാജി, സൂരജ് കെ., തരുൺ കുമാർ എം., പി.വി. സുരേഷ് ബാബു, വി.കെ. വിനോദ്, അഹമ്മദ് അൻവർ, എം. ഷീബ, പ്രേമ കല്ലാട്ട് എന്നിവർ സംസാരിച്ചു.

എൽഐസിയുടെ സേവന പാരമ്പര്യവും ജനങ്ങളുമായുള്ള ബന്ധവും ഓർമ്മപ്പെടുത്തുന്നതായിരുന്നു 71-ാം രൂപീകരണ ദിനാഘോഷം.

ചടങ്ങിൽ പി അശോകൻ, സുരേഷ് ബാബു, മനോഹരൻ കെ.പി, ഷാജി ഇ.കെ, പ്രദീപ്കുമാർ എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380710/lic-india-71st-formation-day-chirakkara-branch-celebration)