---
title: "സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു"
english_title: "Sanju Samson Back In Indian Team Squad Announced For Afghanistan T20 Series"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380760/sanju-samson-back-in-indian-team-squad-announced-for-afghanistan-t20-series"
published_at: "2026-09-02T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a976a382082d_1000267159.jpg"
keywords: ["Sanju", "Sports", "Mumbai"]
---

# സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

> **Lead Summary:** **മുംബൈ**: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചു. ഓപ്പണർമാരായ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ എന്നിവരും ടീമിലുണ്ട്.

## Article Content

**മുംബൈ**: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചു. ഓപ്പണർമാരായ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ എന്നിവരും ടീമിലുണ്ട്.

നേരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഇടം ലഭിച്ചില്ല. പരിക്കിൽ നിന്ന് അദ്ദേഹം പൂർണമായും മോചിതനായിട്ടില്ലെന്നാണ് വിവരം.

നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവർ ടീമിൽ ഉണ്ടെങ്കിലും ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ അന്തിമ ഇലവനിൽ ഇടം നേടൂ. *അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ്*

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.

ശ്രേയസ് അയ്യർ ടീമിനെ നയിക്കുമ്പോൾ തിലക് വർമ്മയാണ് ഉപനായകൻ. ജസ്പ്രീത് ബുംറയ്ക്കും ഇത് തിരിച്ചുവരവാണ്. ഈ വർഷത്തെ ടി20 ലോകകപ്പ് ഫൈനലിലാണ് ഹാർദിക് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. മെയ് 24ന് നടന്ന ഐപിഎൽ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ഓൺ-ഫീൽഡ് പ്രകടനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380760/sanju-samson-back-in-indian-team-squad-announced-for-afghanistan-t20-series)