---
title: "കൊച്ചിയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; സഹപ്രവർത്തകൻ അറസ്റ്റിൽ"
english_title: "Migrant Worker Murdered In Koratty Colleague Arrested Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380775/migrant-worker-murdered-in-koratty-colleague-arrested-kochi"
published_at: "2026-09-02T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9794460cd92_images_(11).jpeg"
keywords: ["Kochi", "murder"]
---

# കൊച്ചിയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; സഹപ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി**: കൊരട്ടിയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. അസം സ്വദേശിയായ ഹക്കീം മുണ്ട്രി ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകൻ പിലിമോനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിർമാണ തൊഴിലാളികളാണ്.

## Article Content

**കൊച്ചി**: കൊരട്ടിയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. അസം സ്വദേശിയായ ഹക്കീം മുണ്ട്രി ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകൻ പിലിമോനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിർമാണ തൊഴിലാളികളാണ്.

മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പിലിമോനെ സഹതൊഴിലാളികൾ തന്നെയാണ് പിടികൂടിയത്. തുടർന്ന് കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380775/migrant-worker-murdered-in-koratty-colleague-arrested-kochi)