---
title: "അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ അതിസാഹസികമായി പിടികൂടി പാനൂർ പൊലീസ്"
english_title: "Five Year Old Girl Abuse Case Uttarakhand Native Arrested In Maharashtra By Panoor Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380813/five-year-old-girl-abuse-case-uttarakhand-native-arrested-in-maharashtra-by-panoor-police"
published_at: "2026-09-02T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97c5dd58abb_WhatsApp_Image_2026-09-02_at_11.59.36_AM.jpeg"
keywords: ["Panoor Police", "Child Abuse Case", "POCSO Act Kerala", "Kannur News", "Thalassery Court"]
---

# അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ അതിസാഹസികമായി പിടികൂടി പാനൂർ പൊലീസ്

> **Lead Summary:** **പാനൂർ:** പാനൂരിൽ അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ സംസ്ഥാനം വിട്ട അതിഥി തൊഴിലാളിയെ പാനൂർ പൊലീസ് അതിസാഹസികമായി പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദ് ആണ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

## Article Content

**പാനൂർ:** പാനൂരിൽ അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ സംസ്ഥാനം വിട്ട അതിഥി തൊഴിലാളിയെ പാനൂർ പൊലീസ് അതിസാഹസികമായി പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദ് ആണ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

വീട്ടിൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ പ്രതി, മാതാവ് വെള്ളമെടുക്കാനായി വീടിനകത്തേക്ക് പോയ തക്കം നോക്കിയാണ് പിഞ്ചുകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം നടന്ന് ഉടൻ തന്നെ കുട്ടിയുടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പാനൂർ സി.ഐ പി. സന്തോഷ്, എസ്.ഐ വി.പി. മുഹമ്മദ് സജീർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പരാതി ഉയർന്നയുടൻ തന്നെ പ്രതി നാടുവിട്ടിരുന്നു. പ്രതിയുടെ പേരും ചിത്രവും മാത്രമായിരുന്നു തുടക്കത്തിൽ അന്വേഷണ സംഘത്തിന് മുന്നിലുണ്ടായിരുന്ന ഏക സൂചന. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലൂടെ പ്രതി തലശ്ശേരി റെയിൽവേ സ്റ്റേഷൻ വഴി ട്രെയിൻ മാർഗ്ഗം രക്ഷപ്പെട്ടതായി പോലീസിന് വ്യക്തമായ വിവരം ലഭിച്ചു.

റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ എസ്.ഐ പ്രഷോബ്, സി.പി.ഒമാരായ അൻസീർ, രാജേഷ് എന്നിവരടങ്ങിയ സംഘം മഹാരാഷ്ട്രയിലെ രത്നഗിരിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് തലശ്ശേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380813/five-year-old-girl-abuse-case-uttarakhand-native-arrested-in-maharashtra-by-panoor-police)