---
title: "ആഞ്ഞടിച്ച് തൂഫാൻ: രജിസ്റ്റർ ചെയ്ത കേസുകൾ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ, 1140 കിലോ കഞ്ചാവ്"
english_title: "Operation Toofan Kerala 10000 Cases Registered NDPS Courts Palakkad Thrissur Manjeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380847/operation-toofan-10000-cases-mdma-cannabis-seized-ndps-courts-kerala"
published_at: "2026-09-02T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97e232f0f07_1000232009.jpg"
keywords: ["Operation Toofan", "Kerala Drug Cases", "MDMA Seized", "NDPS Court"]
---

# ആഞ്ഞടിച്ച് തൂഫാൻ: രജിസ്റ്റർ ചെയ്ത കേസുകൾ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ, 1140 കിലോ കഞ്ചാവ്

> **Lead Summary:** **പാലക്കാട് :** ഓപ്പറേഷൻ തൂഫാനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകൾ പരിഗണിക്കാൻ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

## Article Content

**പാലക്കാട് :** ഓപ്പറേഷൻ തൂഫാനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകൾ പരിഗണിക്കാൻ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകൾ രജിസ്റ്റർ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി.

ലഹരിക്കേസുകളിൽ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികൾ ആരംഭിക്കുക.

11 തസ്തികകൾ വീതം മൂന്ന് കോടതികളിൽ അതായത് ആകെ 33 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ലഹരി വിപത്തിനെ തടയുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൂഫാന്റെ ഭാഗമായുള്ള ലഹരി പരിശോധനകൾ വ്യാപകമായി നടക്കുകയാണ്. തട്ടുകടയുടെ മറവിൽ രാത്രികാലങ്ങളിൽ ലഹരി വിൽപന നടത്തുന്ന ഓട്ടോഡ്രൈവർ കോഴിക്കോട് പിടിയിലായി. മലപ്പുറം വളാഞ്ചേരിയിൽ പട്ടാപകൽ ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി ഉപയോഗിച്ചതായും ഇന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കുമെന്ന് വളാഞ്ചേരി നഗരസഭ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380847/operation-toofan-10000-cases-mdma-cannabis-seized-ndps-courts-kerala)