---
title: "ലോക നാളികേര ദിനത്തിൽ തെങ്ങിന് വളവിതരണം; കേളകത്ത് ഉദ്ഘാടനം ചെയ്തു"
english_title: "World Coconut Day Fertilizer Distribution Kelakam Agriculture Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380871/world-coconut-day-fertilizer-distribution-kelakam"
published_at: "2026-09-02T16:02:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97fb75aaf10_1000232061.jpg"
keywords: ["World Coconut Day", "Kelakam Krishi Bhavan", "Coconut Fertilizer Distribution"]
---

# ലോക നാളികേര ദിനത്തിൽ തെങ്ങിന് വളവിതരണം; കേളകത്ത് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം: **ലോക നാളികേര ദിനാചരണത്തോടനുബന്ധിച്ച് കേളകം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ തെങ്ങിന് രാസ-ജൈവ-കുമ്മായ വള വിതരണ പദ്ധതിക്ക് തുടക്കമായി.

## Article Content

**കേളകം: **ലോക നാളികേര ദിനാചരണത്തോടനുബന്ധിച്ച് കേളകം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ തെങ്ങിന് രാസ-ജൈവ-കുമ്മായ വള വിതരണ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു ചാക്കോ അധ്യക്ഷത വഹിച്ചു.

കർഷകർക്ക് സബ്സിഡി നിരക്കിൽ NPK മിശ്രിതം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ഡോളമൈറ്റ് തുടങ്ങിയ വളങ്ങളാണ് പദ്ധതി പ്രകാരം ലഭ്യമാക്കുന്നത്.

ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു എന്നിവർ ആശംസകൾ അർപ്പിച്ചു.

കൃഷി ഓഫീസർ എം. ജിഷമോൾ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റുമാരായ അഞ്ജന, സ്വപ്ന, ലീല തുടങ്ങിയവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380871/world-coconut-day-fertilizer-distribution-kelakam)