---
title: "ആലപ്പുഴയിൽ മൂന്ന് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു; ആളപായമില്ല"
english_title: "Three Houseboats Catch Fire In Alappuzha No Casualties Reported"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380922/three-houseboats-catch-fire-in-alappuzha-no-casualties-reported"
published_at: "2026-09-03T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98e5a61d612_1000269237.jpg"
keywords: ["Alappuzha", "Houseboat"]
---

# ആലപ്പുഴയിൽ മൂന്ന് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു; ആളപായമില്ല

> **Lead Summary:** **ആലപ്പുഴ**: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീപിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം.

## Article Content

**ആലപ്പുഴ**: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീപിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം.

ബോട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണയ്ക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380922/three-houseboats-catch-fire-in-alappuzha-no-casualties-reported)