---
title: "ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം"
english_title: "Devaswom Minister Orders Probe Into Sabarimala Thiruvona Sadya Controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380927/devaswom-minister-orders-probe-into-sabarimala-thiruvona-sadya-controversy"
published_at: "2026-09-03T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98f292928a7_1000269325.jpg"
keywords: ["Sabarimala", "Muraleedharan"]
---

# ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം

> **Lead Summary:** **തിരുവനന്തപുരം**: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം അടിയന്തരമായി അന്വേഷിക്കാൻ നിർദേശം നൽകി ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദേശം നൽകിയത്.

## Article Content

**തിരുവനന്തപുരം**: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം അടിയന്തരമായി അന്വേഷിക്കാൻ നിർദേശം നൽകി ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദേശം നൽകിയത്.

മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി നിർദേശം നൽകി.

എന്നാൽ ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ എസ് ജയകുമാറിന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380927/devaswom-minister-orders-probe-into-sabarimala-thiruvona-sadya-controversy)