---
title: "യാഥാർഥ്യം പറയുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ല, സിപിഐഎമ്മിന് നേതൃദാരിദ്ര്യം; തെറ്റ് തിരുത്തണമെന്ന ആഗ്രഹമില്ലെന്ന് ജി സുധാകരൻ"
english_title: "G Sudhakaran Against Thomas Isaac CPIM Leadership Crisis Alappuzha Politics"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380976/g-sudhakaran-against-thomas-isaac-cpim-leadership-crisis"
published_at: "2026-09-03T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a993cf248a51_1000232318.jpg"
keywords: ["G Sudhakaran", "Thomas Isaac", "CPIM Leadership Crisis", "Alappuzha CPM"]
---

# യാഥാർഥ്യം പറയുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ല, സിപിഐഎമ്മിന് നേതൃദാരിദ്ര്യം; തെറ്റ് തിരുത്തണമെന്ന ആഗ്രഹമില്ലെന്ന് ജി സുധാകരൻ

> **Lead Summary:** **ആലപ്പുഴ: **കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് മുൻ മന്ത്രി ജി സുധാകരൻ.

## Article Content

**ആലപ്പുഴ: **കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് മുൻ മന്ത്രി ജി സുധാകരൻ.

ഐസകിന് മറുപടി പറയാൻ ബാധ്യതയില്ല. യാഥാർഥ്യം പറയുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ല. സിപിഐഎമ്മിന് നേതൃദാരിദ്ര്യമാണുള്ളത്. തെറ്റുതിരുത്തണമെന്ന ആഗ്രഹം പാർട്ടിക്കില്ലെന്നും സുധാകരൻ വിമർശിച്ചു.

ആലപ്പുഴയിലെ പാർട്ടിയെ നയിക്കുന്നത് സജി ചെറിയാനാണ്. പിന്നെ എങ്ങനെ നന്നാകും. രമേശ് ചെന്നിത്തല പ്രസംഗിക്കുമ്പോൾ മയക്കുമരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്യുന്നയാൾ വേദിയിൽ ഉണ്ടാകുന്നു. അപ്പോൾ ഇവിടുത്തെ കോൺഗ്രസിന്റെ അവസ്ഥ എന്താണ്. സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രബാബുവിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പറയാൻ പാടില്ലാത്തതാണ് കാന്തപുരം പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു. പക്ഷേ മാധ്യമങ്ങൾ അതിനെ വളച്ചൊടിച്ചു. കാന്തപുരം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പറഞ്ഞത് സമുദായത്തിലെ സ്ത്രീകളെ സംബന്ധിച്ചാണ്. അതിന് വലിയ പിന്തുണയാണ് മുസ്ലിം സമുദായത്തിൽ നിന്ന് ലഭിക്കുന്നതെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പാർട്ടി ആത്മപരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380976/g-sudhakaran-against-thomas-isaac-cpim-leadership-crisis)