---
title: " അടക്കാത്തോട്ടിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി"
english_title: "Adakkathodu Dairy Farmers Meet Kelakam Panchayat Pashu Gramam Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380980/adakkathodu-dairy-farmers-meet-kelakam-panchayat"
published_at: "2026-09-03T15:44:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9948a24affc_1000232324.jpg"
keywords: ["Kelakam Panchayat", "Dairy Farmers Meet", "Pashu Gramam Project"]
---

#  അടക്കാത്തോട്ടിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി

> **Lead Summary:** **കേളകം: **അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

## Article Content

**കേളകം: **അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

അടക്കാത്തോട് ക്ഷീരസംഘം ഹാളിൽ നടത്തിയ പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം സെക്രട്ടറി സന്തോഷ് ജോസഫ് മണ്ണാറുകുളം സ്വാഗതം പറഞ്ഞു. സംഘം പ്രസിഡണ്ട് ജെഫി എം ജോർജ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു ചാക്കോ, സ്ഥിരം സമിതി അധ്യക്ഷമാരായ സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, പി.എ. അബ്ദുൾ സലാം, മെമ്പർമാരായ ജോർജുകുട്ടി താന്നിവേലിൽ, ബിനു എടാൻ, ജൂബി ജോസഫ് എന്നിവർ സംസാരിച്ചു.

ക്ഷീര വികസന ഓഫീസർ അനുശ്രീ, ഡോണ ജോസ് എന്നിവർ ക്ലാസെടുത്തു. കേളകം പഞ്ചായത്ത് നടപ്പിലാക്കുന്ന പശു ഗ്രാമം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പദ്ധതി പ്രകാരം ഒരു പശുവിന് 30,000 രൂപ സബ്‌സിഡിയാണ് നൽകുന്നത്. കർഷകർക്ക് പദ്ധതിയുടെ പ്രയോജനങ്ങൾ, അപേക്ഷിക്കേണ്ട രീതി, പരിപാലന മാർഗങ്ങൾ എന്നിവയെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.പരിപാടിക്ക് സിനിയ തോമസ് ആഞ്ഞിലിവേലിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380980/adakkathodu-dairy-farmers-meet-kelakam-panchayat)