---
title: " പശ്ചിമഘട്ട കരട് വിജ്ഞാപനം; കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള കർഷക സംഘം സമരത്തിലേക്ക്"
english_title: "Western Ghats Draft Notification Farmers Protest Kerala Karshaka Sangham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381105/western-ghats-draft-notification-karshaka-sangham-protest-kannur"
published_at: "2026-09-04T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a8b8510d81_1000232559.jpg"
keywords: ["Western Ghats Notification", "Kerala Karshaka Sangham", "Gadgil Kasturirangan Report", "Kannur Farmers Protest"]
---

#  പശ്ചിമഘട്ട കരട് വിജ്ഞാപനം; കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള കർഷക സംഘം സമരത്തിലേക്ക്

> **Lead Summary:** **കണ്ണൂർ: **പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയതോടെ ജില്ലയിൽ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി പ്രദേശത്തുള്ള കർഷകർ ഉൾപ്പെടെ ഭീതിയിലാണ്.

## Article Content

**കണ്ണൂർ: **പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയതോടെ ജില്ലയിൽ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി പ്രദേശത്തുള്ള കർഷകർ ഉൾപ്പെടെ ഭീതിയിലാണ്.

പരിസ്ഥിതിലോല പ്രദേശങ്ങളായ ഈ ഗ്രാമങ്ങളിലെ ജനങ്ങളുടെ ആശങ്ക സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ ഇടപെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം സമരത്തിനിറങ്ങുകയാണ്.

ഒമ്പതിന് രാവിലെ പത്തു മണിക്ക് ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്ന് കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശൻ, ജില്ലാ പ്രസിഡന്റ് എം സി പവിത്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ റിപ്പോർട്ട് നടപ്പാക്കുന്നതിനെ എൽഡിഎഫ് സർക്കാർ എതിർത്തു എന്ന് മാത്രമല്ല, വില്ലേജുകൾ ഒഴിവാക്കുന്നതിനും ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കുന്നതിനുമുള്ള നിർദ്ദേശം രേഖാമൂലം സമർപ്പിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തത് കൂടുതൽ സംശയങ്ങൾക്ക് കാരണമാകുകയാണെന്നും ഇവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381105/western-ghats-draft-notification-karshaka-sangham-protest-kannur)