---
title: "കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക; വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധം"
english_title: "Kottiyoor Village ESA Protest All India Kisan Sabha March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381123/kottiyoor-village-esa-protest-kisan-sabha-kk-ragesh"
published_at: "2026-09-04T16:54:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9aaa923f115_1000232623.jpg"
keywords: ["Kottiyoor ESA Protest", "All India Kisan Sabha", "KK Ragesh", "Kannur ESA Village"]
---

# കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക; വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധം

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നു.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നു.

അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ 10ന് കൊട്ടിയൂർ വില്ലേജ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം.

കർഷകരെയും മലയോര ജനതയെയും ബാധിക്കുന്ന തരത്തിൽ കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. അഖിലേന്ത്യ കിസാൻ സഭ സികെസി മെമ്പറും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ കെ രാഗേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്യും.

കൊട്ടിയൂരിലെ ജനവാസ മേഖലകളെയും കർഷകരെയും പ്രതികൂലമായി ബാധിക്കുന്ന നടപടികളിൽ നിന്ന് അധികൃതർ പിന്മാറണമെന്നാണ് സംഘാടകരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381123/kottiyoor-village-esa-protest-kisan-sabha-kk-ragesh)