---
title: "വടകര മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു"
english_title: "Vadakara Mukkali Lorry Falls On Railway Track Train Services Delayed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381203/vadakara-mukkali-lorry-falls-on-railway-track-train-services-delayed"
published_at: "2026-09-05T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bad0604139_WhatsApp_Image_2026-09-05_at_11.10.04_AM.jpeg"
keywords: ["Vadakara railway accident", "Mukkali railway station", "Kozhikode train delayed", "Railway track lorry accident"]
---

# വടകര മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **കോഴിക്കോട്**: വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തെ തുടർന്ന് മലബാർ മേഖലയിലൂടെയുള്ള പല പ്രമുഖ ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുകയും ഗതാഗതം വൈകുകയും ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

## Article Content

**കോഴിക്കോട്**: വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തെ തുടർന്ന് മലബാർ മേഖലയിലൂടെയുള്ള പല പ്രമുഖ ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുകയും ഗതാഗതം വൈകുകയും ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

മുക്കാളി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം വികസന ജോലികൾ നിലവിൽ പുരോഗമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോമിലേക്ക് മണ്ണ് നിറയ്ക്കാനായി എത്തിയ ലോറിയാണ് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് തലകീഴായി മറിഞ്ഞത്. അപകടനില തരണം ചെയ്യുന്നതിനായി റെയിൽവേ ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ട്രാക്കിൽ കിടക്കുന്ന ലോറി കൂറ്റൻ ക്രെയ്നുകൾ ഉപയോഗിച്ച് എത്രയും വേഗം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. ഇലക്ട്രിക് ലൈനുകൾക്കോ ട്രാക്കിനോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും ഈ പാതയിലൂടെ പൂർണ്ണതോതിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381203/vadakara-mukkali-lorry-falls-on-railway-track-train-services-delayed)