---
title: "കണ്ണൂർ മുഴക്കുന്നിൽ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി"
english_title: "Explosives Seized In Kannur Muzhakkunnu House 197 Detonators Found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381223/explosives-seized-kannur-muzhakkunnu-pinjhanpara-detonators"
published_at: "2026-09-05T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bd135c9f74_1000232823.jpg"
keywords: ["Muzhakkunnu Detonators", "Kerala Police Case", "Electric Detonators"]
---

# കണ്ണൂർ മുഴക്കുന്നിൽ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി

> **Lead Summary:** കണ്ണൂർ: മുഴക്കുന്ന് പിഞ്ഞാണപ്പാറയിൽ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി.

## Article Content

കണ്ണൂർ: മുഴക്കുന്ന് പിഞ്ഞാണപ്പാറയിൽ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി.

പിഞ്ഞാണപ്പാറയിലെ ദേവദാസിന്റെ പൂട്ടിക്കിടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 197 ഇലക്ട്രിക് ഡിറ്റണേറ്ററാണ് പിടികൂടിയത്. വീടിന്റെ ശുചിമുറിയിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചുവെച്ച നിലയിലാണ് ഡിറ്റണേറ്റർ കണ്ടെത്തിയത്.

സംഭവത്തിൽ മുഴക്കുന്ന് പോലീസ് കേസെടുത്തു. മുഴക്കുന്ന് സ്വദേശികളായ ദേവദാസ്, ജോസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381223/explosives-seized-kannur-muzhakkunnu-pinjhanpara-detonators)