---
title: "കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്‌കൂളിൽ അധ്യാപക ദിനം ആചരിച്ചു."
english_title: "Teachers' Day was celebrated at Kottiyoor nSSKUP School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381264/teachers-day-was-celebrated-at-kottiyoor-nsskup-school"
published_at: "2026-09-05T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c1c8706776_1000273577.jpg"
keywords: ["Kelakam", "Teachers day"]
---

# കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്‌കൂളിൽ അധ്യാപക ദിനം ആചരിച്ചു.

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്‌കൂളിൽ അധ്യാപക ദിനം ആചരിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ എസ് രഘുനാഥൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുമിത എസ് സ്വാഗതം ആശംസിച്ചു.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്‌കൂളിൽ അധ്യാപക ദിനം ആചരിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ എസ് രഘുനാഥൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുമിത എസ് സ്വാഗതം ആശംസിച്ചു.

തുടർന്ന് പൂർവ്വാധ്യാപകരെയും പി.ടി.എയുടെ ആഭിമുഖ്യത്തിൽ അധ്യാപകരേയും ആദരിച്ചു. ചടങ്ങിൽ മദർ പി.ടി.എ പ്രസിഡൻ്റ്  ഷംല അഷറഫ്, സ്‌കൂൾ ലീഡർ കുമാരി അക്ഷിതി കെ. ആർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി  റെജി ടി ഡി നന്ദി അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381264/teachers-day-was-celebrated-at-kottiyoor-nsskup-school)