---
title: "കയ്പമംഗലം വാഹനാപകടം: ലോറി ഡ്രൈവർ പിടിയിൽ, എംവിഡി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും"
english_title: "Kaipamangalam Accident Lorry Driver Arrested MVD To Submit Report Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381310/kaipamangalam-accident-lorry-driver-arrested-mvd-to-submit-report-today"
published_at: "2026-09-06T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ccff23c8b2_1000274813.jpg"
keywords: ["Accident", "Kayapamangalam"]
---

# കയ്പമംഗലം വാഹനാപകടം: ലോറി ഡ്രൈവർ പിടിയിൽ, എംവിഡി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

> **Lead Summary:** **തൃശൂർ**: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മോട്ടോർ വാഹന വകുപ്പ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് ദിണ്ടിഗലിൽ നിന്നുള്ള എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ് മരണമടഞ്ഞത്.

## Article Content

**തൃശൂർ**: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മോട്ടോർ വാഹന വകുപ്പ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് ദിണ്ടിഗലിൽ നിന്നുള്ള എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ് മരണമടഞ്ഞത്.

അപകടങ്ങൾ സംബന്ധിച്ച് ജില്ലയിലെ ദേശീയ പാതകളിൽ സംയുക്ത പരിശോധന ഇന്ന് നടത്തും. അതേസമയം ദേശീയ പാതയിൽ അപകടത്തിന് കാരണമായ രീതിയിൽ അനധികൃതമായി ലോറി പാർക്ക് ചെയ്ത ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കയ്പമംഗലം പോലീസാണ് പൂനെ സ്വദേശി ദൂക്കാറാം കാംബ്ലയെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മധുര മേലൂർ സതീവപുരം സ്വദേശിയായ സന്തോഷ് ജി (20), മധുര വിരഗനൂർ സ്വദേശിയായ പ്രസന്ന ആർ (20), സേലം സ്വദേശിയായ വിശ്വ വി (20), ഡിണ്ടിഗൽ അടിയനൂത്ത് സ്വദേശിയായ സൂര്യ ഐ (20), ഒറ്റൻഛത്രം സ്വദേശിയായ യുവസഞ്ജിത് കെ (21), ഡിണ്ടിഗൽ സ്വദേശിയായ ജോഷ്വ (20), ജീവ, മുരളി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഹൈവേയിൽ വേണ്ടത്ര വെളിച്ചമുണ്ടായിരുന്നില്ല. പലയിടങ്ങളിലും സൈൻ ബോർഡുകളുടെ അഭാവവും അപകടത്തിന് കാരണമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381310/kaipamangalam-accident-lorry-driver-arrested-mvd-to-submit-report-today)