---
title: "സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് തുടരും; താപനില 4 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്"
english_title: "Kerala Heatwave Warning: Temperature To Rise Up To 4 Degrees Across State"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381457/kerala-heatwave-warning-temperature-to-rise-up-to-4-degrees-across-state"
published_at: "2026-09-07T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e4bc752209_h.jpeg"
keywords: ["Kerala Heat Wave", "Kerala Weather Update", "Temperature Rise Kerala", "Disaster Management Authority", "Summer Heat Kerala"]
---

# സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് തുടരും; താപനില 4 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അസാധാരണമായ ഉഷ്ണതരംഗ സമാനമായ സാഹചര്യവും കനത്ത ചൂടും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അസാധാരണമായ ഉഷ്ണതരംഗ സമാനമായ സാഹചര്യവും കനത്ത ചൂടും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി.

തെക്കു പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് സംസ്ഥാനത്തുടനീളം ചൂട് പെട്ടെന്ന് വർധിക്കാൻ പ്രധാന കാരണമായത്. ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ (ആർദ്രത) അളവ് ഉയർന്ന തോതിൽ തുടരുന്നതിനാൽ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം വളരെ കൂടുതലായിരിക്കും.

വരും ദിവസങ്ങളിലും ചൂട് ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യത. നിലവിലെ സാഹചര്യം ഔദ്യോഗികമായി ഉഷ്ണതരംഗമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് നിർജലീകരണത്തിനും സൂര്യാഘാതത്തിനും കാരണമായേക്കാമെന്നതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം വെയിൽ അടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. നിർജലീകരണം തടയാനായി ധാരാളം വെള്ളം കുടിക്കാനും പുറംജോലികളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കാനും അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381457/kerala-heatwave-warning-temperature-to-rise-up-to-4-degrees-across-state)