---
title: "സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി ആരംഭിച്ചു; ചലച്ചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്"
english_title: "Kerala To Grant Industry Status To Cinema: Minister PC Vishnunath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381466/kerala-to-grant-industry-status-to-cinema-minister-pc-vishnunath"
published_at: "2026-09-07T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e530734081_m.jpeg"
keywords: ["Kerala Cinema Industry Status", "PC Vishnunath", "Chalachitra Academy Chairman", "Kerala Cultural Affairs Ministry"]
---

# സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി ആരംഭിച്ചു; ചലച്ചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

> **Lead Summary:** **തിരുവനന്തപുരം**: മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനായി സംസ്ഥാന സർക്കാർ ഔദ്യോഗിക നടപടികൾ ആരംഭിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി സിനിമ മേഖലയ്ക്ക് വ്യവസായ സ്റ്റാറ്റസ് നൽകുന്ന സംസ്ഥാനമായി കേരളം മാറുമെന്നും, ഇതിനായുള്ള പ്രാഥമിക പഠനങ്ങൾ സർക്കാർ തലത്തിൽ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനായി സംസ്ഥാന സർക്കാർ ഔദ്യോഗിക നടപടികൾ ആരംഭിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി സിനിമ മേഖലയ്ക്ക് വ്യവസായ സ്റ്റാറ്റസ് നൽകുന്ന സംസ്ഥാനമായി കേരളം മാറുമെന്നും, ഇതിനായുള്ള പ്രാഥമിക പഠനങ്ങൾ സർക്കാർ തലത്തിൽ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

സിനിമയ്ക്ക് വ്യവസായ പദവി ലഭിക്കുന്നതോടെ സംസ്ഥാന ബജറ്റിലെ വ്യവസായ വികസനത്തിനായുള്ള വകയിരുത്തലുകൾ ചലച്ചിത്ര മേഖലയ്ക്കും പ്രയോജനപ്പെടുത്താൻ സാധിക്കും. തിയേറ്ററുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, പുതിയ തിയേറ്ററുകളും സിനിമാ സംരംഭങ്ങളും തുടങ്ങാൻ മുന്നോട്ടുവരുന്നവർക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയും ആനുകൂല്യങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ അധ്യക്ഷനെ ഉടൻ തന്നെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ഭരണസമിതി രൂപീകരണം നിലവിൽ അല്പം വൈകിയിട്ടുണ്ടെന്നും, അക്കാദമിയുടെ നേതൃസ്ഥാനത്തേക്ക് മികച്ച ആളുകളുടെ വലിയ നിര തന്നെയുള്ളതുകൊണ്ടാണ് ഈ കാലതാമസം നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമിയുടെ ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കാൻ ആവശ്യമായ സമയമില്ലാത്ത പ്രമുഖരെ തലപ്പത്തേക്ക് കൊണ്ടുവരില്ലെന്നും, അക്കാദമികളിൽ ഉദ്യോഗസ്ഥ ഭരണത്തിന് വഴിതുറക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി. സാംസ്കാരിക വകുപ്പ് ചെയ്യേണ്ട നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും അധ്യക്ഷ നിയമനത്തിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381466/kerala-to-grant-industry-status-to-cinema-minister-pc-vishnunath)