---
title: "കേരള വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ്, ചേലേരി യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "Kerala Vyapari Vyavasayi Samithi Kannadiparamba Cheleri Medical Camp On September 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381503/kerala-vyapari-vyavasayi-samithi-kannadiparamba-cheleri-medical-camp"
published_at: "2026-09-07T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e7716db477_1000233099.jpg"
keywords: ["Kannadiparamba Medical Camp", "Vyapari Vyavasayi Samithi", "Health Camp"]
---

# കേരള വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ്, ചേലേരി യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** **കണ്ണാടിപ്പറമ്പ്: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെയും ചേലേരി യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**കണ്ണാടിപ്പറമ്പ്: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെയും ചേലേരി യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 12-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.

കണ്ണാടിപ്പറമ്പ്, ചേലേരി മേഖലയിലെ വ്യാപാരികളും പൊതുജനങ്ങളും ഉൾപ്പെടെ എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ആരോഗ്യ പരിശോധനകൾക്ക് പുറമെ ആവശ്യമായ മാർഗനിർദേശങ്ങളും ക്യാമ്പിൽ നൽകുമെന്നാണ് വിവരം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381503/kerala-vyapari-vyavasayi-samithi-kannadiparamba-cheleri-medical-camp)