---
title: "കേളകം പഞ്ചായത്തിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Kelakam Panchayat Distributes Assistive Devices To Elderly Under Annual Plan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381532/kelakam-panchayat-elderly-assistive-devices-distribution"
published_at: "2026-09-07T15:47:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e8f7481004_1000233165.jpg"
keywords: ["Kelakam Panchayat", "Elderly Welfare", "Assistive Devices"]
---

# കേളകം പഞ്ചായത്തിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **കേളകം: **കേളകം ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു.

## Article Content

**കേളകം: **കേളകം ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ ആശംസ നേർന്നു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത വാത്യാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജെയ്മോൻ, ബിനു എടാൻ, മൈഥിലി രമണൻ, രാജേന്ദ്രൻ മാഷ്, അനീഷ്, ജൂബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വയോജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായ സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയിലൂടെ ഉപകരണങ്ങൾ വിതരണം ചെയ്തതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജന സൗഹൃദ പ്രവർത്തനങ്ങൾ പഞ്ചായത്ത് നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381532/kelakam-panchayat-elderly-assistive-devices-distribution)