---
title: "ഇൻഡേൻ സിലിണ്ടർ റീഫില്ലിന് വീണ്ടും ചേളാരി; മംഗളൂരു ബോട്ടിലിങ് പ്ലാന്റിൽ നിന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യം"
english_title: "Indane LPG Refill Crisis Again In Kannur Chelari Bottling Plant Shortage Demand Mangaluru Supply"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381606/indane-lpg-refill-crisis-again-in-kannur-chelari-bottling-plant-shortage-demand-mangaluru-supply"
published_at: "2026-09-08T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f81a80b177_images_(35).jpeg"
keywords: ["Lpg", "Kannur"]
---

# ഇൻഡേൻ സിലിണ്ടർ റീഫില്ലിന് വീണ്ടും ചേളാരി; മംഗളൂരു ബോട്ടിലിങ് പ്ലാന്റിൽ നിന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യം

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ ഇൻഡേൻ പാചകവാതക വിതരണത്തിൽ വീണ്ടും പ്രതിസന്ധി. സിലിണ്ടർ റീഫിൽ സംവിധാനം കേന്ദ്രീകരിച്ചതിനെ തുടർന്ന് ഏജൻസികൾക്ക് ആവശ്യത്തിന് സിലിണ്ടർ ലഭിക്കാത്ത സ്ഥിതിയുണ്ടായതായി വിതരണക്കാർ പറയുന്നു.

## Article Content

**കണ്ണൂർ**: ജില്ലയിൽ ഇൻഡേൻ പാചകവാതക വിതരണത്തിൽ വീണ്ടും പ്രതിസന്ധി. സിലിണ്ടർ റീഫിൽ സംവിധാനം കേന്ദ്രീകരിച്ചതിനെ തുടർന്ന് ഏജൻസികൾക്ക് ആവശ്യത്തിന് സിലിണ്ടർ ലഭിക്കാത്ത സ്ഥിതിയുണ്ടായതായി വിതരണക്കാർ പറയുന്നു.

മുമ്പ് മംഗളൂരു ബോട്ടിലിങ് പ്ലാന്റിൽ നിന്ന് കേരളത്തിലെ വിവിധ ഏജൻസികൾക്ക് സിലിണ്ടർ വിതരണം ചെയ്തിരുന്നു. എന്നാൽ റീഫിൽ സംവിധാനം ചേളാരി പ്ലാന്റിലേക്ക് മാറ്റിയതോടെ വിതരണത്തിൽ വലിയ കുറവുണ്ടായതായി ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ചേളാരി പ്ലാന്റിൽ പ്രതിദിനം ശരാശരി 110 ലോഡ് സിലിണ്ടർ മാത്രമാണ് റീഫിൽ ചെയ്യാൻ കഴിയുന്നതെന്നും ഇത് ആവശ്യത്തിന് തികയുന്നില്ലെന്നും വിതരണക്കാർ പറയുന്നു.

ഇതോടെ കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സിലിണ്ടർ ക്ഷാമം അനുഭവപ്പെടുന്നതായാണ് പരാതി. പല ഏജൻസികളിലും ബുക്കിങ് നടത്തിയ ഉപഭോക്താക്കൾക്ക് സമയബന്ധിതമായി സിലിണ്ടർ നൽകാനാകാത്ത അവസ്ഥയാണ്.

മംഗളൂരു ബോട്ടിലിങ് പ്ലാന്റിൽ നിന്ന് സിലിണ്ടർ വിതരണം പുനഃസ്ഥാപിക്കണമെന്നാണ് ഏജൻസികളുടെ ആവശ്യം. വിഷയത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വിതരണക്രമം പുനഃക്രമീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381606/indane-lpg-refill-crisis-again-in-kannur-chelari-bottling-plant-shortage-demand-mangaluru-supply)