---
title: "ബാവലി പുഴയിൽ മുളങ്കാടുകൾ അടിഞ്ഞുകൂടി; സ്വാഭാവിക നീരൊഴുക്കിന് തടസം, നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം"
english_title: "Bamboo Clumps block Bavali River Natural Flow Obstructed At Kelakam Locals Demand Removal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381611/bamboo-clumps-block-bavali-river-natural-flow-obstructed-at-kelakam-locals-demand-removal"
published_at: "2026-09-08T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f8693e78db_1000278584.jpg"
keywords: ["Bavali", "Kottiyoor"]
---

# ബാവലി പുഴയിൽ മുളങ്കാടുകൾ അടിഞ്ഞുകൂടി; സ്വാഭാവിക നീരൊഴുക്കിന് തടസം, നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം

> **Lead Summary:** **കേളകം**: കാലവർഷത്തിൽ ഒഴുകിയെത്തിയ മുളങ്കാടുകൾ ബാവലി പുഴയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ അടിഞ്ഞുകൂടിയത് പുഴയുടെ സ്വാഭാവിക നീരൊഴുക്കിന് തടസമാകുന്നു. പുഴയുടെ പല ഭാഗങ്ങളിലും കൂട്ടത്തോടെ മുളങ്കാടുകൾ തങ്ങിക്കിടക്കുന്ന നിലയിലാണ്.

## Article Content

**കേളകം**: കാലവർഷത്തിൽ ഒഴുകിയെത്തിയ മുളങ്കാടുകൾ ബാവലി പുഴയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ അടിഞ്ഞുകൂടിയത് പുഴയുടെ സ്വാഭാവിക നീരൊഴുക്കിന് തടസമാകുന്നു. പുഴയുടെ പല ഭാഗങ്ങളിലും കൂട്ടത്തോടെ മുളങ്കാടുകൾ തങ്ങിക്കിടക്കുന്ന നിലയിലാണ്.

കനത്ത മഴയെത്തുടർന്ന് മുകൾഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ മുളകളും മറ്റ് മരാവശിഷ്ടങ്ങളുമാണ് പുഴയിൽ അടിഞ്ഞുകൂടിയത്. പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന തരത്തിൽ ഇവ കൂട്ടമായി തങ്ങിനിൽക്കുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

മുളങ്കാടുകൾ നീക്കം ചെയ്യാതെ കൂടുതൽ മഴ ലഭിക്കുകയും പുഴയിലെ നീരൊഴുക്ക് ശക്തമാവുകയും ചെയ്താൽ തടസ്സം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. ഒഴുക്കിനൊപ്പം എത്തുന്ന മരങ്ങളും മുളകളും പാലങ്ങൾക്കും കലുങ്കുകൾക്കും സമീപം അടിഞ്ഞുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കാനും സാധ്യതയുണ്ട്.

പുഴയുടെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മുളങ്കാടുകൾ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മഴക്കാലത്ത് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലപരിശോധന നടത്തി തടസങ്ങൾ നീക്കണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381611/bamboo-clumps-block-bavali-river-natural-flow-obstructed-at-kelakam-locals-demand-removal)