---
title: "വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങി; EDയുടെ സുപ്രധാന കണ്ടെത്തൽ"
english_title: "CMRL Exalogic Monthly Payment Case ED Alleges 3.28 Crore Bribe Via Veena T"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381674/cmrl-exalogic-case-ed-alleges-bribe-pinarayi-vijayan-veena"
published_at: "2026-09-08T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fce86ec9a7_1000233316.jpg"
keywords: ["CMRL Exalogic Case", "Pinarayi Vijayan", "ED Case Kerala"]
---

# വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങി; EDയുടെ സുപ്രധാന കണ്ടെത്തൽ

> **Lead Summary:** **തിരുവനന്തപുരം: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സിപിഐഎമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്.

## Article Content

**തിരുവനന്തപുരം: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സിപിഐഎമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്.

മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നാണ് സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡിയുടെ റിപ്പോർട്ടിൽ പറയുന്ന സുപ്രധാന കണ്ടെത്തൽ.

പിണറായി വിജയൻ, മകൾ വീണ ടി, വീണയുടെ ഭർത്താവും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകിയെന്നാണ് വിവരം.

വീണ വഴി ലഭിച്ച 3.28 കോടി രൂപ കൈക്കൂലിയാണെന്നും കൈപ്പറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ റിപ്പോർട്ടിൽ ആരോപിക്കുന്നത്.

എത്രയും വേഗം പൊലീസ് നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാണ് സിപിഐഎം തീരുമാനം. കേസിൽ പന്ത് സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്ക് എത്തിയതോടെ, പ്രതിപക്ഷ നേതാവിനെതിരെ എന്തായിരിക്കും തുടർനീക്കം എന്നതിലാണ് ഇനി ശ്രദ്ധ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381674/cmrl-exalogic-case-ed-alleges-bribe-pinarayi-vijayan-veena)