---
title: "വിദ്യാർഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം: പിണറായി സ്വിമ്മിങ് പൂളിൽ അക്വാഫിറ്റ് പരിശീലനത്തിന് തുടക്കം"
english_title: "Free Swimming Training for Students Begins at Pinarayi Swimming Pool Under AquaFit Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381936/free-swimming-training-for-students-begins-at-pinarayi-swimming-pool-under-aquafit-scheme"
published_at: "2026-09-10T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa246a844cfe_images_(11).jpeg"
keywords: ["Pinarayi Swimming Pool", "Free Swimming Training Kerala", "AquaFit Training", "Kannur News"]
---

# വിദ്യാർഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം: പിണറായി സ്വിമ്മിങ് പൂളിൽ അക്വാഫിറ്റ് പരിശീലനത്തിന് തുടക്കം

> **Lead Summary:** **കണ്ണൂർ:** സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലനത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പിണറായി സ്വിമ്മിങ് പൂളിൽ സംഘടിപ്പിച്ച അക്വാഫിറ്റ് നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷെർളി നിർവ്വഹിച്ചു.

## Article Content

**കണ്ണൂർ:** സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലനത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പിണറായി സ്വിമ്മിങ് പൂളിൽ സംഘടിപ്പിച്ച അക്വാഫിറ്റ് നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷെർളി നിർവ്വഹിച്ചു.

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും മുങ്ങിമരണങ്ങൾ ഒഴിവാക്കുന്നതിനുമായി ആവിഷ്കരിച്ച ഈ പദ്ധതിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി. ജീവ, പിണറായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.സി. റീന, ബിന്ദു ബാബു, കെ. ജിനിഷ, അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് കെ.പി. പ്രജീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആദ്യഘട്ടത്തിൽ മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 40 വിദ്യാർഥികൾക്കാണ് രണ്ടു ബാച്ചുകളിലായി പരിശീലനം നൽകുന്നത്. കൊഴൂർ യു.പി സ്കൂൾ, കായലോഡ് കേളല്ലൂർ യു.പി സ്കൂൾ, പിണറായി എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ, കതിരൂർ ജി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികളാണ് നിലവിൽ പിണറായി സ്വിമ്മിങ് പൂളിലെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. വിദഗ്ധ പരിശീലകരുടെ മേൽനോട്ടത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികൾക്ക് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381936/free-swimming-training-for-students-begins-at-pinarayi-swimming-pool-under-aquafit-scheme)